05-10-2023

അനസ്‌തേഷ്യ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ - ഡോ. കുക്കു ജോൺ (സീനിയർ കൺസൾറ്റന്റ് അനസ്‌തേഷ്യോളജിസ്റ്റ്)

g

പലപ്പോഴും ശസ്ത്രക്രിയയ്ക്കുവേണ്ടി വരുന്ന രോഗികൾ ശസ്ത്രക്രിയയെക്കാൾ കൂടുതൽ  അനസ്‌തേഷ്യയെക്കുറിച്ച് വ്യാകുലചിത്തരാണ്. ഇത് ഒരു അനസ്‌തേഷ്യ വിദഗ്ദനെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരമാണ്. കാരണം, അവർ ഓപ്പറേഷൻ തീയറ്ററിൽ  രോഗികളുടെ കാവൽമാലാഖമാരാണ്. ശസ്ത്രക്രിയ, അത് എത്ര ചെറിയതാണെങ്കിലും; പലവിഭാഗങ്ങളിൽപെട്ട ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ആകെത്തുകയാണ്. ആവശ്യമായ ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെടുന്ന വ്യക്തിയെ ശസ്ത്രക്രിയാ വിദഗ്ദൻ അനസ്‌തേഷ്യ വിദഗ്ദരുടെ അടുത്തേക്ക് ശസ്ത്രക്രിയയ്കു മുൻപുള്ള പരിശോധനകൾക്കു വേണ്ടി വിടുന്നു. 


ഇതിനു പ്രീ ഓപ്പറേറ്റീവ് ഇവാലുവേഷൻ എന്നു പറയും. രോഗിക്കു നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത അസുഖം വല്ലതുമുണ്ടോ ? ഇനി രോഗമുണ്ടെങ്കിൽ തന്നെ അതു മരുന്നുകൾ കൊണ്ട് വരുതിയിലാക്കിയിട്ടുണ്ടോ ? ശസ്ത്രക്രിയയ്ക്കു ആവശ്യമായ അനസ്‌തേഷ്യ രീതി നിർണ്ണയിക്കുന്നത് രോഗിയുടെ ആരോഗ്യസ്ഥിതിയും കൂടി ചിന്തിച്ചിട്ടാണ്. അതു കൊണ്ട് തന്നെ രോഗവിവരങ്ങൾ ഡോക്ടറോടു തുറന്നു പറയേണ്ടതാണ്. അങ്ങനെ വ്യക്തമായ കാഴ്ചപ്പാട് രോഗിക്കുണ്ടാകുക വഴി അനാവശ്യമായ ആകുലതകൾ ഒരു പരിധിവരെ നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കും. 

എന്തു കൊണ്ട് ആറു മണിക്കൂർ നേരം ഭക്ഷണം കഴിക്കാതെ ഇരിക്കണം ?


എന്തിനാണ് പട്ടിണിക്കിടുന്നത്' ചിലപ്പോഴെങ്കിലും വാർഡിൽ നിന്നും കേൾക്കുന്ന  ചോദ്യമാണിത്. മയക്കം കൊടുക്കുന്ന വേളയിൽ വയറ്റിൽ നിന്നുള്ള ഭക്ഷപദാർത്ഥങ്ങൾ ശ്വാസകോശത്തിൽ പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് പ്രമേഹരോഗികൾക്ക്. ഇത് മരണ ഹേതുവാകാം. ഈ അപകടം തടയുന്നതിന് വേണ്ടിയാണ് ഡോക്ടർമാർ ഓപ്പറേഷനു മുൻപ് ഭക്ഷണം കഴിക്കരുത് എന്ന് നിർദ്ദേശിക്കുന്നത്. 


സ്‌പൈനൽ അനസ്‌തേഷ്യ നടുവേദന ഉണ്ടാക്കുമോ ? യാതൊരു ശാസ്ത്രീയമായ അടിസ്ഥാനവുമില്ലാത്ത ഭയമാണിത്. നടുവേദനയുള്ള ഒരാൾക്കു പോലും നാഡിസംബന്ധമായ പ്രത്യാഘാതങ്ങൾ ഇല്ലെങ്കിൽ സ്‌പൈനൽ അനസ്‌തേഷ്യ സ്വീകരിക്കാവുന്നതാണ്. 

എന്തുകൊണ്ട് റീജനൽ അനസ്‌തേഷ്യ ? 


അനസ്‌തേഷ്യ പ്രധാനമായും രണ്ടു തരമാണ്. ജനറൽ അനസ്‌തേഷ്യ, റീജനൽ അനസ്‌തേഷ്യ പ്രധാനമായും സ്‌പൈനൽ എപിഡൂറൽ നാഡീഞരമ്പുകളെ യഹീരസ ചെയ്യൽ എന്നു തരം തിരിക്കാം. റീജനൽ അനസ്‌തേഷ്യയുടെ ഗുണങ്ങൾ പ്രധാനമായും സർജറി കഴിഞ്ഞുള്ള അവസ്ഥയിൽ വേദനയ്ക്ക് ഗണ്യമായ കുറവുണ്ടാകും എന്നതാണ്. അതുകൊണ്ടു തന്നെ വേദന സംഹാരികളുടെ ഉപയോഗം കുറയ്ക്കാം. കഇഡ യിൽ നിന്നും ഹോസ്പിറ്റലിൽ നിന്നു തന്നെയും വളരെ വേഗത്തിൽ ഡിസ്ചാർജ് ചെയ്യാനും സാധിക്കും. അൾട്രാ സൗണ്ട് സ്‌കാനിങ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുന്ന നാഡികളെയും നാഡീവ്യൂഹങ്ങളെയും കൃത്യമായി കാണാൻ സാധിക്കും. അങ്ങനെ ചെയ്യുന്ന ബ്ലോക്കുകൾ കൂടുതൽ ഫലപ്രദമാണ്. ആയതിനാൽ അപകട സാധ്യത തീരെ ഇല്ല എന്നു തന്നെ പറയാം. നമ്മുടെ ആശുപത്രിയിൽ ഈ സൗകര്യം ലഭ്യമാണ്. 


ഒരു ഡോക്ടർക്ക് തന്റെ ജോലിയിലുള്ള ആനന്ദം എന്നത് രോഗികളുടെ സുരക്ഷയും സന്തോഷവും സംതൃപ്തിയുമാണ്.

Call Now
04812722100

WhatsApp
(Chat Now)

Home Care
9207846999